| Wednesday, 3rd February 2016, 10:04 am

ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനെതിരെ വനിതാ ഹോക്കി താരത്തിന്റെ ലൈംഗികാരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുധിയാന: ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ വനിതാ ഹോക്കിതാരത്തിന്റെ ലൈംഗികാരോപണം. ദീര്‍ഘ കാലമായി സര്‍ദാരിന്റെ പെണ്‍സുഹൃത്തായിരുന്ന താരമാണ് സര്‍ദാര്‍ ബലാത്സംഗത്തിനു ശ്രമിച്ചു എന്നു ലുധിയാന പോലിസില്‍ പരാതി നല്‍കിയത്.

സര്‍ദാരിന്റെ പെണ്‍സുഹൃത്താണ് എന്നവകാശപ്പെടുന്ന പെണ്‍കുട്ടി സര്‍ദാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതായും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. ലുധിയാനയിലെ കും കലന്‍ പോലിസ് സ്‌റ്റേഷനില്‍ ഫെബ്രുവരി ഒന്നിനാണ് പരാതി നല്‍കിയത്.

ഇന്ത്യന്‍ വംശജയായ ഇവര്‍ ബ്രിട്ടണിലാണ് താമസം. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനിടെയാണ് സര്‍ദാര്‍ സിങ്ങും ബ്രിട്ടണിലെ ഈ ഹോക്കി താരവും പരിചയപ്പെട്ടതെന്ന് പറയുന്നു.

സര്‍ദാര്‍ തന്നെ ഗര്‍ഭിണിയാക്കിയെന്നും തുടര്‍ന്ന് അബോര്‍ഷനു വേണ്ടി നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെന്നും പിന്നീട് സര്‍ദാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും പരാതിയിലുണ്ട്. പ്രാഥമീകാന്വേഷണത്തിനു ശേഷമാണ് പരാതി രെജിസ്റ്റര്‍ ചെയ്തത്.

സര്‍ദാരിനെതിരെയുള്ള പരാതിയില്‍ കുടുംബം തനിക്കൊപ്പമുണ്ടെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷന്റെ ഉപദേശം സ്വീകരിച്ചാണ് ഇന്ത്യയില്‍ പരാതി നല്‍കിയതെന്നും താരം പറയുന്നു. ലോക ഹോക്കി ലീഗ് മത്സരത്തിനിടെ ഹോട്ടലില്‍ വെച്ച് സര്‍ദാര്‍ സിങ്ങ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസിനെ അറിയിച്ചതായും താരം പരാതിയില്‍ വ്യക്തമാക്കി. പരാതി സമര്‍പ്പിച്ച ശേഷം വനിതാ ഹോക്കി താരം ബ്രിട്ടണിലേക്ക് മടങ്ങി.

We use cookies to give you the best possible experience. Learn more