ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍വേട്ട തുടരുന്നു. ഇന്നത്തെ മത്സരങ്ങളില്‍ രണ്ട് സ്വര്‍ണം കൂടി ഇന്ത്യ കരസ്ഥമാക്കിയിരിക്കയാണ്.
ബോക്സിംഗ്, ഷൂട്ടിംഗ് തുടങ്ങിയ രണ്ട് വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിച്ചത്. ഈയിനത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കിയും, സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ബോക്സിംഗില്‍ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മേരികോം പ്രതീക്ഷ നിലനിര്‍ത്തി. ഈ വിഭാഗത്തില്‍ മേരികോം സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്.
ബോക്സിംഗില്‍ 52 കിലോ വിഭാഗത്തിലാണ് ഗൗരവ് സോളങ്കി സ്വര്‍ണം നേടിയത്.
ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിളിലാണ് സഞ്ജീവ് രജ്പുത്തിന്റെ മെഡല്‍ നേട്ടം.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇരുപതായി. ബോക്സിംഗില്‍ വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോം ഇന്ന് സ്വര്‍ണം നേടിയത്.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇന്ത്യ മൂന്ന് സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങ്ങില്‍ പതിനഞ്ചുകാരന്‍ അനീഷ് ബന്‍വാല, തേജസ്വിനി സാവന്ദ്, ഗുസ്തിയില്‍ ബജ്റങ്ങ് എന്നിവരാണ് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി അനീഷ് ബന്‍വാല എന്ന പതിനഞ്ചുകാരന്‍ സ്വന്തമാക്കി.
വനിതകളുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് തേജസ്വിനിക്ക് സ്വര്‍ണനേട്ടമുണ്ടായത്. പുരുഷ ഗുസ്തിയില്‍ ഫ്രീ സ്‌റ്റൈല്‍ 65 കിലോ വിഭാഗം ഇനത്തിലാണ് ബജ്റങ്ങ് സ്വര്‍ണം നേടിയത്.