| Saturday, 26th October 2013, 9:18 am

ഇന്ത്യന്‍ ഗ്രാന്‍പ്രീ: പരിശീലന ഓട്ടത്തിലും വെറ്റല്‍ തന്നെ മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗ്രേറ്റര്‍ നോയ്ഡ: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീയുടെ ആദ്യ രണ്ട് പരിശീലന ഓട്ടത്തിലും റെഡ്ബുള്‍ താരം സെബാസ്റ്റിയന്‍ വെറ്റല്‍ തന്നെ മുന്നിലെത്തി.

ബുദ്ധ സര്‍ക്യൂട്ടിലെ രണ്ടാംപരിശീലനത്തില്‍ 5.14 കിലോമീറ്റര്‍ ലാപ് 1:25.722 മിനിറ്റുകൊണ്ടാണ് താരം പിന്നിട്ടത്. റെഡ്ബുള്‍ ടീമിന്റെതന്നെ മാര്‍ക് വെബറാണ് മികച്ച രണ്ടാം സമയം(1: 26.011) കുറിച്ചത്.

മൂന്നാം പരിശീലനത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗ്യതാ റൗണ്ടില്‍ മികച്ച വേഗംകുറിക്കുന്നവര്‍ക്ക് ഫൈനലില്‍ മുന്നില്‍ നിന്ന് കുതിക്കാനുള്ള പോള്‍ പൊസിഷന്‍ ലഭിക്കും.

ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് മത്സരം. ആദ്യപരിശീലനത്തില്‍ 1: 26.683 മിനിറ്റെടുത്താണ് വെറ്റല്‍ മികച്ച ലാപ് പൂര്‍ത്തിയാക്കിയത്.

രണ്ടാംപരിശീലന ഓട്ടത്തില്‍ വെബറിനേക്കാള്‍ 0.289 സെക്കന്‍ഡ് വേഗത്തിലെത്തിലെത്തിയാണ് വെറ്റല്‍ ഒന്നാമതായത്.

We use cookies to give you the best possible experience. Learn more