'ശ്രീലങ്കൻ യാത്ര ഒഴിവാക്കണം': ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂദൽഹി: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേർ സ്ഫോടന പരമ്പരകളിൽ 359 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐ.എസ്. ഭീകരരാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്.
ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.
സ്ഫോടനം നടത്തിയ.ഏഴ് ഭീകരരില്‍ രണ്ടു പേര് ശ്രീലങ്കയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മക്കളായ ഇസ്മത്ത് അഹ്മദ് ഇബ്രാഹീം(33), ഇല്ഹം അഹമ്മദ് ഇബ്രാഹീം (31) എന്നിവരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചതെന്നും ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്ഫോടക വസ്തുക്കളുമായി കയറി ഇവര്‍ സ്ഫോടനം നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. അഞ്ഞൂറിലേറെ പേര് പരിക്കേറ്റ് ചികിത്സയിലുമാണ്.’ന്യൂസിലാന്‍ഡ് വെടിവെപ്പിന് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ പകരം വീട്ടിയതാണെന്നു കരുതുന്നതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജെവര്ധെനെ പറഞ്ഞിരുന്നു.