ബുറിറം (തായ്ലന്ഡ്): കിങ്സ് കപ്പ് ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ആതിഥേയരായ തായ്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
പതിനേഴാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ആദില്‍ ഖാന്റെ ഒരു ക്രോസ് മനോഹരമായി ടാപ്പ് ചെയ്യുകയായിരുന്നു ഥാപ്പ. തായ്ലന്ഡ് ഡിഫന്‍ഡര്‍മാര്‍ ക്ലിയര്‍ ചെയ്ത ഒരു പന്ത് പിടിച്ചെടുത്താണ് ആദില്‍ ക്രോസ് നല്‍കിയത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കുറക്കാവോയോട് തോറ്റാണ് ഇന്ത്യ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനെത്തിയത്. തായ്ലന്‍ഡാകട്ടെ വിയറ്റ്നാമിനോട് തോറ്റശേഷമാണെത്തിയത്.
തിരിച്ചടിക്കാന്‍ തായ്ലാന്ഡ് കിണിഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല. ലീഡുയര്‍ത്താന്‍ ഇന്ത്യയെയും തായ്ലാന്ഡ് പ്രതിരോധം സമ്മതിച്ചില്ല.
പുതിയ കോച്ച് ഇഗര്‍ സ്റ്റിമാക്ക് ചുമതലയേറ്റശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. ക്യുറോസോയോട് തോറ്റ ടീമില്‍ നിന്ന് എട്ട് മാറ്റങ്ങളുമായാണ് കോച്ച് തായ്ലന്‍ഡിനെതിരേ ടീമിനെ ഇറക്കിയത്. നീളന്‍ പാസുകള്‍ക്ക് പാസുകള്‍ക്ക് പകരം പന്ത് കൂടുതല്‍ കൈവശം വച്ച് കളിക്കുന്ന തന്ത്രമാണ് സ്റ്റിമാക്ക് പരീക്ഷിച്ചത്.