| Wednesday, 2nd July 2014, 12:25 pm

വിലക്കയറ്റം തടയാന്‍ ഭക്ഷ്യമന്ത്രിമാരുടെ യോഗം അടുത്ത മാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]  ന്യൂഡല്‍ഹി: വിലക്കയറ്റം തടയാന്‍ കേന്ദ്രം ഭക്ഷ്യമന്ത്രിമാരുടെ യോഗം വിളിക്കും.

ജൂലൈയില്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിന് കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി അരുണ്‍ ജയറ്റ്‌ലി നേതൃത്വം നല്‍കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ അധ്യക്ഷത വഹിക്കും.

അവശ്യ സാധനങ്ങള്‍ പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഭക്ഷ്യ വസ്തുക്കള്‍ക്കായി ദേശീയ പൊതുവിപണി ഉണ്ടാക്കുന്നതിനെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി നിയമം യോഗം പുനഃപരിശോധിക്കും.

സാധനങ്ങളുടെ പൂഴ്ത്തിവെയ്പ് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ഉള്ളിവിലയുടെ ക്രമാതീത വിലവര്‍ദ്ധന തടയുന്നതിനുള്ള അടിയന്തര നടപടികളെക്കുറിച്ചും തീരുമാനമെടുക്കും.

Latest Stories

We use cookies to give you the best possible experience. Learn more