| Thursday, 14th January 2021, 7:56 am

റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുത്; കര്‍ഷകരോട് രാജ്‌നാഥ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത് പോലെ കാണാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല’, രാജ്‌നാഥ് സിംഗ് പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി പാനലിനെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണ്.

ഇവര്‍ നിയമത്തിന് അനുകൂലമായി പരസ്യ പ്രസ്താവന ഉള്‍പ്പെടെ നടത്തിയവരാണ് എന്നതില്‍ കോടതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം കര്‍ഷകരുടെ സമരം 50 ദിവസം പിന്നിടുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian farmer would never spoil Republic Day, says Rajnath Singh on Jan 26 tractor rally

We use cookies to give you the best possible experience. Learn more