| Thursday, 15th June 2017, 12:36 pm

ഇംഗ്ലീഷ് അറിയാത്തതിന് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസിനെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍; നന്ദിയറിച്ച് പാക് ആരാധകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റില്‍ ഇന്ത്യ-പാക് വൈരത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. ഓരോ മത്സരത്തിനു ശേഷവും ആ പോര് കൂടുതല്‍ കനത്ത് വരികയാണ്. എതിരാളിക്കുമേല്‍ ആധിപത്യം നേടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇരുകൂട്ടരും വിട്ടു കളയാറില്ല. അത് താരങ്ങളായാലും ആരാധകരായാലും ശരി. എന്നാല്‍ അതിനൊക്കെ വിരുദ്ധമായ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ക്രിക്കറ്റിനെ ജെന്റില്‍മെന്‍സ് ഗെയിം എന്നു വിളിക്കുന്നത് എന്തുകൊണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്ത.

ക്രിക്കറ്റിന്റെ പൊതു ഭാഷ ഇംഗ്ലീഷാണ്. എന്നാല്‍ ഇംഗ്ലീഷ് സെക്കന്റ് ലാഗ്വേജായ പല ഏഷ്യന്‍ രാജ്യങ്ങളുടേയും താരങ്ങള്‍ക്ക് ഈ ഭാഷ അല്‍പ്പം കട്ടിയാണ്. ഇതു പലപ്പോഴും ആരാധകര്‍ മുതലെടുക്കാറുണ്ട്. ഇംഗ്ലീഷ് പറയാന്‍ പാടുപെടുന്ന താരങ്ങളെ, പ്രത്യേകിച്ചും പാകിസ്ഥാന്‍ താരങ്ങളെ ട്രോളുന്നത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സ്ഥിരം പരിപാടിയാണ്.

പൊതുവെ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവരായതിനാല്‍ അവര്‍ക്കെതിരെ അത്തരം ആക്രമണങ്ങളോ പരിഹാസ പന്തുകളോ വരാറില്ലെന്നത് നേര്. എന്നാല്‍ പാക്സ്ഥാന്‍ താരങ്ങളാകട്ടെ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. കൂടുതലും ട്രോളുന്നതും ഇന്ത്യന്‍ ആരാധകര്‍ തന്നെയെന്നതും വാസ്തവം. എന്നാല്‍ പുറത്തു നിന്നുമൊരു പൊതു ശത്രു പാകിസ്ഥാന്‍ താരങ്ങളെ ട്രോളിയാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കണ്ടു നില്‍ക്കാന്‍ സാധിക്കില്ല.


Also Read: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണം; വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും സ്വാധി സരസ്വതി


അതെ, അണ്ണന്‍ തമ്പി സിനിമയില്‍ മമ്മൂട്ടിയുട കഥാപാത്രം പറയുന്നതു പോലെ, എന്റെ അനിയനെ ഞാന്‍ തല്ലും പക്ഷെ വേറൊരുത്തനും തല്ലാന്‍ ഞാന്‍ സമ്മതിക്കില്ല, പാകിസ്താന്‍ താരത്തെ ട്രോളാന്‍ ശ്രമിച്ച ആരാധകര്‍ക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍.

മത്സരശേഷം നടന്ന പ്രസ്സ് കോണ്‍ഫറന്‍സിനിടെ പാക് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദിനാണ് അമളി പറ്റിയത്. മാധ്യമങ്ങളുമായി സംസാരിക്കാനായെത്തിയ താരത്തെ എതിരേറ്റത് മുഴുവനും ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവരുടെ ഇംഗ്ലീഷിനു മുന്നില്‍ വെള്ളം കുടിച്ചു പോയ സര്‍ഫ്രാസ് പറഞ്ഞ വാക്കുകള്‍ വൈറലായതോടെയാണ് താരത്തിനെതിരെ ട്രോളാക്രമണം ഉണ്ടാകുന്നത്. ചോദ്യങ്ങള്‍ക്കുത്തരം പറയുന്നതിനിടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പാടുപെടുന്ന സര്‍ഫ്രാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Don”t Miss: ‘പേപ്പര്‍ വെയ്‌റ്റോ പുന്തോട്ടത്തിലെ കാഴ്ച വസ്തുവായോ വെക്കാം’; മോശം പ്രകടനം നടത്തിയ വഹാബ് റിയാസിനെ ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക് ആരാധകരുടെ കലിപ്പ്


മറ്റു ടീമുകളുടെ ആരാധകര്‍ക്കൊപ്പം ചേര്‍ന്ന സര്‍ഫ്രാസിനെ ട്രോളുന്നതിനു പകരം ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായാണ് ഇന്ത്യന്‍ ആരാധകരെത്തിയത്. ഇംഗ്ലീഷ് അറിയാത്തത് വലിയ തെറ്റല്ലെന്നും ക്രിക്കറ്റ് അറിയുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യമെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മറുപടി. ചുമ്മാ വാചക കസര്‍ത്ത് നടത്തുന്നതിനേക്കാള്‍ നല്ലത് സര്‍ഫ്രാസിനെ പോലെ കളിക്കളത്തില്‍ കഴിവ് തെളിയുന്നതാണെന്നും ചില ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പാക് ആരാധകരും ഉടനെ രംഗത്തെത്തുകയായിരുന്നു. ഇരു രാജ്യത്തും നല്ല ക്രിക്കറ്റ് ആരാധകരുണ്ടെന്നതിന് തെളിവാണിതെ

ന്നായിരുന്നു ഒരു പാക് ആരാധകന്റെ പ്രതികരണം. ക്രിക്കറ്റിന് അതിരുകളില്ലെന്നും പോര് കളിക്കളത്തില്‍ മാത്രമാണെന്നും അവര്‍ പറയുന്നു.

ട്രോളുകള്‍ കാണാം,

We use cookies to give you the best possible experience. Learn more