റിയാദ്: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് റിയാദിലെ ഇന്ത്യക്കാര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഷില്ലോങിലെ ഐ.ഐ.എമ്മില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
റിയാദിലെ നിരവധി സംഘാടനാ നേതാക്കളും തലസ്ഥാനത്തെ അനുശേചന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു കലാം. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നും ജനകീയ നടപടികളിലൂടെ ജനങ്ങളുടെ രാഷ്ട്രപതിയെന്നും അറിയപ്പെട്ടിരുന്നു.
ഇന്ത്യയ്ക്ക് അഭിമാനകരമായ ഒട്ടെറെ നേട്ടങ്ങള്‍ നേടിക്കൊടുത്ത രാഷ്ട്രപതിയായിരുന്നു അബ്ദുള്‍ കലാമെന്നും വലിയൊരു നഷ്ടമാണ് ലോകത്തിന് ഉണ്ടായിരിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ബാസ്മി ഉറുദു പ്രസിഡന്റ് എ.ആര്‍ സലീം പറഞ്ഞു.
കലാം നടത്തിയ സൗദി സന്ദര്‍ശനങ്ങളും പ്രഭാഷണങ്ങളും കുട്ടികള്‍ക്ക് നല്‍കിയ ഉപദേശങ്ങളും വലിയ പ്രചോദമായിരുന്നു അവര്‍ക്ക് നല്‍കിയിരുന്നത്. കഠിനാധ്വാനത്തിലൂടെ വിജയിക്കണമെന്നായിരുന്നു അദ്ദേഹം എന്നും കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉപദേശം.