| Thursday, 25th May 2017, 11:34 am

'200 രൂപ കൈക്കൂലി നല്‍കിയാല്‍ പരീക്ഷയ്ക്ക് ഒട്ടുംപേടിക്കാതെ കോപ്പിയടിക്കാം' യു.പി പരീക്ഷാഹാളിലെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പണം നല്‍കി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും മറ്റും സംഘടിപ്പിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ കൈക്കൂലി വാങ്ങി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?

യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ ഇതുംനടക്കുന്നുണ്ട്. യു.പിയിലെ സ്വാമി സഹജനാന്ദ് പി.ജി കോളജില്‍ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളാണ് കൈക്കൂലിക്കാര്യം പുറത്തുകൊണ്ടുവന്നത്.


Must Read: ‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ


അവസാന വര്‍ഷ ബി.എ. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാന്‍ മുറിയുള്ള വ്യക്തിക്ക് വിദ്യാര്‍ഥി 200രൂപ കൈക്കൂലി നല്‍കുന്നതാണ് ദൃശ്യത്തിലുള്ളത്. പൈസ കൊടുത്തശേഷം കുട്ടി മറ്റൊരു ബുക്ക്‌ലറ്റില്‍ നിന്നും ഉത്തരങ്ങള്‍ കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്.

കുട്ടികളില്‍ നിന്നും ഈ 200രൂപ കൈക്കൂലി ശേഖരിക്കാനായി ഒരു വ്യക്തിയെ തന്നെ ഏര്‍പ്പാടു ചെയ്തിരിക്കുകയാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇയാള്‍ ഹാളില്‍ അങ്ങോളമിങ്ങോളം നടന്ന പണം ശേഖരിക്കുകയാണ്.

മെയില്‍ ടുഡേയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ പണം ശേഖരിക്കുന്നതായി കാണുന്നയാള്‍ ഇന്‍വിജിലേറ്റര്‍ അല്ല കോളജിലെ ജീവനക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇയാളോ കോളജിലെ പ്രിന്‍സിപ്പലോ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും മെയില്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം “ഇത് കോളജ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പൊതുപരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ കൈക്കൂലി നല്‍കുന്ന ഒരു രീതി തന്നെ ഇവിടെയുണ്ട്” എന്നുമാണ് മാനേജ്‌മെന്റിന്റെ ഭാഗമായ ഒരാളെ ഉദ്ധരിച്ച് മെയില്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more