വിസ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകള്‍ നിരവധിയാണ്. പണം തട്ടുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളുടെ വലയില്‍ പെടാതെ ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ മാത്രം വിസ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
www.indianvisaonline.gov.in.എന്ന വെബ്‌സൈറ്റ് മാത്രമാണ് ഇന്ത്യന്‍ വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സേവനം നല്‍കുന്നതെന്നും മറ്റ് വെബ്‌സൈറ്റുകളില്‍ പോയി വഞ്ചിതരാകരുതെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യന്‍ വിസക്ക് ഓണ്‍ലൈനായി ഫീസ് സ്വീകരിക്കുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അപേക്ഷിച്ച ദിവസം തന്നെ വിസ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.