ഇസ്രാഈലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി; ഹെല്‍പ് ലൈന്‍ തുറന്നു
Pravasi
ഇസ്രാഈലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി; ഹെല്‍പ് ലൈന്‍ തുറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 8:30 pm

തെല്‍അവീവ്: ഇസ്രാഈലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി.

ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കുന്നു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് .
+972549444120 ആണ് നമ്പര്‍.

കഴിഞ്ഞദിവസം ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തദ്ദേശീയ ഭരണസമിതികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ട്ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി പറഞ്ഞു.

എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in – എന്ന മെയില്‍ ഐഡിയില്‍ സന്ദേശം നല്‍കണമെന്നും എംബസി പറഞ്ഞു.

എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ തെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Indian embassy issues alert to Indians in Israel; Helpline opened