കോട്ടയം: സാമൂഹ്യപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു.
കോട്ടയം കളത്തിപ്പടിയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 9:15നായിരുന്നു അന്ത്യം.
തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ പേരാടുകയും പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ലഭിക്കുന്നതിനായി നിയമയുദ്ധം നടത്തുകയും ചെയ്ത വ്യക്തിയായിരുന്നു മേരി റോയ്.
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന 1986ലെ സുപ്രീംകോടതിയുടെ വിധിക്ക് വഴിയൊരുക്കിയത് മേരി റോയ്‌യുടെ നിയമപോരാട്ടങ്ങളായിരുന്നു.
വനിതകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
കോട്ടയത്ത് ‘പള്ളിക്കൂടം’ എന്ന പേരില്‍ സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു സ്‌കൂള്‍ സ്ഥാപിച്ചത്.
സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവുമായിരുന്നു പള്ളിക്കൂടം സ്‌കൂളില്‍ മേരി റോയി നടപ്പിലാക്കിയത്.
പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്‌യും ലളിത് റോയ്‌യും മക്കളാണ്.
Content Highlight: Indian educator and women’s rights activist Mary Roy passed away