ന്യൂദല്‍ഹി: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ‘കൊറോണ വൈറസി’ന്റെ പിടിയിലാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പ്രസ്താവന നല്‍കണമെന്നും കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.
സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും എസ്.ബി.ഐ പലിശ നിരക്ക് കുറച്ചത് നരേന്ദ്രമോദിയുടെ സുഹൃത്തുക്കളായ വായ്പാ തിരിച്ചടവ് നേരിടുന്ന യെസ് ബാങ്കിനെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സെന്‍സെക്‌സ് 2,700 പോയിന്റ് തകര്‍ന്നത് 11 ലക്ഷം നിക്ഷേപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.