| Saturday, 11th July 2020, 2:05 pm

'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ സൂചന നല്‍കിത്തുടങ്ങി'; സാമ്പത്തിക മേഖല പഴയനിലയിലേക്കെന്ന് മോദിക്ക് പിന്നാലെ ആര്‍.ബി.ഐ ഗവര്‍ണറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖല സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

നിലവിലെ അവസ്ഥയില്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ആവശ്യമായ ഒട്ടനവധി നടപടികള്‍ ആര്‍.ബി.ഐ സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

” ആര്‍.ബി.ഐയുടെ പരമപ്രധാനമായ ലക്ഷ്യം വളര്‍ച്ചയാണ്. സാമ്പത്തിക സ്ഥിരതയും ഒരേപോലെ പ്രധാനപ്പെട്ടതാണ്,” ദാസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ സാമ്പത്തിക മേഖല പഴയ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും ദാസ് അഭിപ്രായപ്പെട്ടു.

”നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി” ദാസ് പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ അഭിപ്രായം.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍രെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പണം കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആരോപണം. രണ്ടാം നോട്ട് നിരോധനമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more