ഫലസ്തീനെതിരെ വിദ്വേഷ പോസ്റ്റ്; ഇന്ത്യന്‍ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി
World News
ഫലസ്തീനെതിരെ വിദ്വേഷ പോസ്റ്റ്; ഇന്ത്യന്‍ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 10:14 pm

ബഹ്റൈന്‍: ഫലസ്തീനെതിരെ സമൂഹമാധ്യമത്തിലൂടെ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനെ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി ബഹ്റൈനിലെ സ്വകാര്യ ആശുപത്രി.

സ്വകാര്യ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായ സുനില്‍ ജെ. റാവുവാണ് സമൂഹ മാധ്യമത്തില്‍ ഇസ്രഈലിനെ അനുകൂലിച്ചും ഫലസ്തീന് എതിരായും വിദ്വേഷപരമായ പോസ്റ്റിട്ടത്.

സാമൂഹികമര്യാദയെയും സ്ഥാപനച്ചട്ടങ്ങളെയും ലംഘിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആയതിനാലാണ് ഡോക്ടറെ പിരിച്ചുവിട്ടതെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചു.

വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു.

അതേസമയം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

ഇസ്രഈലിനെ പിന്തുണക്കുന്ന മോദിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ഉണ്ടായതെന്ന് മോദി വ്യക്തമാക്കിയിരുന്നു.


കൂടാതെ ഗസയില്‍ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവസരം ലഭിക്കുമ്പോള്‍ അവരെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

 

Content Highlight: Indian doctor sacked by private hospital for anti Palestine post