കൊളംബോ: ഇന്ത്യയും ശ്രിലങ്കയുമായുള്ള ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ നാലാം ഏകദിനത്തില്‍ ഗ്രൗണ്ടിലിറങ്ങിയ യുവതികളെകുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രംഗങ്ങള്‍ക്കായിരുന്നു നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരും സാക്ഷ്യം വഹിച്ചത്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫീല്‍ഡില്‍ കുടിവെള്ളവുമായെത്തിയ യുവതികളെക്കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഒടുവില്‍ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് യുവതികളെ ഗ്രൗണ്ടിലിറക്കിയ ലങ്കന്‍ ബോര്‍ഡ്.
“മൈതാനം എപ്പോഴും മനോഹരമായിരിക്കണം” എന്നാണ് താരങ്ങള്‍ക്ക് വെള്ളവുമായെത്തിയ യുവതികളെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. “ഞങ്ങള്‍ക്ക് പരമ്പരാഗത രീതിയില്‍ നിന്ന് മാറി എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങിനെയാണ് ഈ ഐഡിയ ലഭിച്ചത്” ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
സാധരണഗതിയില്‍ ടീമംഗങ്ങള്‍ക്ക് വെള്ളവുമായെത്തുക റിസര്‍വ്വ് ബെഞ്ചിലെ താരങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് രണ്ടു യുവതികളായിരുന്നു. ക്രിക്കറ്റ് ലോകത്ത് കേട്ടുകേള്‍വി വരെ ഇല്ലാത്ത സംഭവം കണ്ട ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം അമ്പരന്ന് നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാവരും തന്നെ ഇരുവരെയും ആശ്ചര്യത്തോടെ നോക്കുകയും ചെയ്തു.
ഇന്ത്യ ഉയര്‍ത്തിയ 375 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെയാണ് ലങ്കന്‍ ബോര്‍ഡ് രണ്ടുയുവതികളെ ഗ്രൗണ്ടിലിറക്കിയത്. വെള്ളവുമായി യൂസ്‌വേന്ദ്ര ചാഹലും അജിങ്ക്യാ രഹാനെയും എത്തിയതിന് പിന്നാലെയായിരുന്നു വെള്ള ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ രണ്ടു യുവതികള്‍ കളത്തിലെത്തിയത്.