| Friday, 2nd June 2017, 1:49 pm

'സംഗതി അല്‍പ്പം സീരിയസാണ്'; ടീം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി, ഇത്തവണ പ്രശ്‌നം 'തമ്മിലടി'യേക്കാള്‍ ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തുക എന്ന ഹിമാലയന്‍ ടാസ്‌കുമായി ലണ്ടനിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയ്ക്ക് ദിനം പ്രതി തലവേദനകള്‍ കൂടുകയാണ്. നായകന്‍ വിരാട് കോഹ് ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള ചേരിപ്പോരായിരുന്നു ആദ്യത്തേതെങ്കില്‍ അതിലും ഗുരുതരമായ നിലയില്‍ പ്രത്യക്ഷത്തില്‍ ദോഷം ചെയ്യുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.


Also Read: നീയാണോടോ മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജീ..; കേരളത്തിലെത്തുന്ന അമിത് ഷായ്ക്ക് കിടിലന്‍ ട്രോള്‍ നല്‍കി മലയാളികള്‍


എഡ്ജ്ബാസ്റ്റണില്‍ ടീമിന് പരിശീലനത്തിന് നല്‍കിയ ഗ്രൗണ്ടിലെ സൗകര്യങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലെന്നാണ് കേള്‍ക്കുന്നത്. പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തിന്റെ പരിമിതിക്കുറവിനെ കുറിച്ച് കോച്ചും നായകനും അധികൃതരെ അറിയിച്ചിട്ടുണ്ട്.

പ്രധാനമായും ബൗളര്‍മാര്‍ക്ക് പരിശീലനം നടത്താനുള്ള പിച്ചിന്റെ റണ്ണ് അപ്പ് ദൂരം തീരെ ചെറുതെന്നാണതാണ് ടീമിന്റെ പരിശീലനത്തിന് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയ ടീം ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൊട്ടടുത്തുള്ള വലിയ സ്റ്റേഡിയത്തിലേക്ക് താല്‍ക്കാലികമായി മാറുകയായിരുന്നു.

കൗണ്ടി ടീമായ വാര്‍വിക് ഷെയറിന്റെ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. വിഷയം ക്ലബ്ബ് അധകൃതരെ അറിയിക്കാനായി പരിശീലകനും നായകനും ടീം മാനേജര്‍ കപില്‍ മല്‍ഹോത്രയെ നിയോഗിച്ചിരിക്കുകയാണ്.


Don”t Miss: ‘അടി, തിരിച്ചടി, പിന്നാലെ നടന്നടി’; മത്സരത്തിനിടെ പരസ്പരം കോര്‍ത്ത് തമീമും സ്‌റ്റോക്ക്‌സും, ഇംഗ്ലീഷ് താരത്തിന് സ്വന്തം കാണികളുടെ കൂവല്‍, വീഡിയോ കാണാം


ഇന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്റും ഇവിടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതിനാല്‍ ഇന്ത്യയ്ക്ക് പരിശീലനം നടത്താന്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും വിട്ടു നല്‍കരുതെന്ന് ഇരു ടീമും അറിയിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യയുടെ പരിശീലനത്തിന് വെല്ലുവിളിയായത്. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. പാക് ടീമും ഇതേ വേദിയിലാണ് പരിശീലനം നടത്തുന്നത്.

We use cookies to give you the best possible experience. Learn more