ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.
ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇന്ത്യന്‍ സ്‌ട്രെങ്ത് ഏന്റ് കണ്ടീഷനിങ് കോച്ച് സൊഹാന്‍ ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പരീശിലന സെക്ഷന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ അടക്കമുള്ള എല്ലാവരും പരിശീലനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സറ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പരിശീലന സെക്ഷനില്‍ എത്തിയിട്ടില്ല.
📍 New York
Bright weather ☀️, good vibes 🤗 and some foot volley ⚽️
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.