|

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി പുറത്തിറക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ പുതിയ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രധാന സ്‌പോണ്‍സര്‍മാരായ ബൈജൂസും എം.പി.എലും ജഴ്‌സിയിലുണ്ട്.

ശ്രീലങ്ക, നമീബിയ ടീമുകള്‍ ഇതിനോടകം പുതിയ ജഴ്‌സി പുറത്തിറക്കിയിട്ടുണ്ട്.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.


ടി-20 ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപയാണ്. ഫൈനലില്‍ പരാജയപ്പെടുന്ന റണ്ണേഴ്‌സ് അപ്പിന് 6 കോടി രൂപ ലഭിക്കും.

സെമിഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 3 കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 42 കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.

സൂപ്പര്‍ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങള്‍ക്കും യോഗ്യതാ ഘട്ടത്തില്‍ പുറത്താവുന്ന നാല് ടീമുകള്‍ക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Indian Cricket Team news Jersy T-20 World cup