ഏകദിന ക്രിക്കറ്റ് സെഞ്ച്വറിക്കണക്കിൽ ഒന്നാമത് ഇന്ത്യൻ ടീം; പകുതിയും നേടിയത് മൂന്ന് താരങ്ങൾ
Indian Cricket Team
ഏകദിന ക്രിക്കറ്റ് സെഞ്ച്വറിക്കണക്കിൽ ഒന്നാമത് ഇന്ത്യൻ ടീം; പകുതിയും നേടിയത് മൂന്ന് താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th December 2022, 7:12 pm

ഏകദിന ക്രിക്കറ്റ്‌ സെഞ്ച്വറിയുടെ കണക്കിൽ രസകരമായ ചർച്ചകൾ നടക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ കരസ്ഥമാക്കിയ ടീം ഇന്ത്യയാണെന്നും അതിൽ പകുതിയിൽ കൂടുതൽ സെഞ്ച്വറിയും നേടിയത് മൂന്ന് താരങ്ങളാണെന്നുമുള്ള ചർച്ചകളാണ് ആരാധകർ നടത്തുന്നത്.

300 ഏകദിന സെഞ്ച്വറികൾ നേടി ടീം ഇന്ത്യ മൊത്തം ഏകദിന സെഞ്ച്വറി കണക്കിൽ ഒന്നാമതെത്തുമ്പോൾ 240 സെഞ്ച്വറികളുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.


പാകിസ്ഥാൻ 214 സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്തും, വി ൻഡീസ് 194 സെഞ്ച്വറികളുമായി നാലാം സ്ഥാനത്തും തുടരുമ്പോൾ വെറും മൂന്ന് സെഞ്ച്വറികൾക്ക് മാത്രം പിന്നിലായി 191 സെഞ്ച്വറികളുമായി അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.

188 സെഞ്ച്വറികളുമായി ഇംഗ്ലണ്ട് ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ 182 സെഞ്ച്വറികളോടെ ശ്രീലങ്കയാണ് ഏഴാമത്. 144 സെഞ്ച്വറികളുമായി ന്യൂസിലാൻഡ് എട്ടാം സ്ഥാനത്തുള്ളപ്പോൾ നൂറിൽ താഴെ സെഞ്ച്വറികളുമായി 72 സെഞ്ച്വറികളോടെ സിംബാബ് വെ ഒമ്പതാം സ്ഥാനത്തുള്ളപ്പോൾ ബംഗ്ലാദേശ് 62 സെഞ്ച്വറികളോടെ പത്താം സ്ഥാനത്താണ്.

ഇന്ത്യയുടെ 300 ഏകദിന സെഞ്ച്വറികളിൽ പകുതിയോടടുത്ത് സ്വന്തമാക്കിയതും മൂന്ന് താരങ്ങളായിരുന്നു.
സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ് ലി , രോഹിത് ശർമ എന്നീ മൂന്ന് താരങ്ങൾ ചേർന്നാണ് മൊത്തം 300 ഏകദിന സെഞ്ച്വറികളിൽ 122 എണ്ണവും നേടിയത്.

ഇതിൽ തന്നെ 49 സെഞ്ച്വറികളോടെ സച്ചിൻ ഒന്നാം സ്ഥാനത്തും, 44 സെഞ്ച്വറികളോ കോഹ് ലി രണ്ടാം സ്ഥാനത്തുമാണുള്ളത്.

29 സെഞ്ച്വറികൾ നേടിയ രോഹിത് ശർമയാണ് മൂന്നാമതുള്ളത്. ഓസ്ട്രേലിയൻ ക്രിക്കറ്റിൽ 30 സെഞ്ച്വറികൾ നേടി റിക്കി പോണ്ടിങ് സെഞ്ച്വറിക്കണക്കിൽ ഒന്നാമതുള്ളപ്പോൾ, 20 സെഞ്ച്വറികൾ നേടിയ സയീദ് അൻവറാണ് പാക് നിരയിൽ സെഞ്ച്വറിക്കണക്കിൽ ഒന്നാമൻ.

ടെസ്റ്റ്‌ ക്രിക്കറ്റിൽ 832 സെഞ്ച്വറികളുമായി ഇംഗ്ലണ്ട് ഒന്നാമതെത്തുമ്പോൾ ഇന്ത്യ 451 സെഞ്ച്വറികളുമായി നാലാം സ്ഥാനത്താണ്.
ടി-20 ക്രിക്കറ്റിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 11 സെഞ്ച്വറികളാണ് ഇന്ത്യൻ ടീം ഇതുവരെ കുട്ടിക്രിക്കറ്റിൽ നേടിയത്.

Content Highlights:Indian Cricket team create another record in odi centuries numbers