അവന് കളിയുടെ ഗതി മാറ്റാനുള്ള കഴിവ് ഉണ്ട്; ഇന്ത്യൻ ബാറ്ററിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്‌
Cricket
അവന് കളിയുടെ ഗതി മാറ്റാനുള്ള കഴിവ് ഉണ്ട്; ഇന്ത്യൻ ബാറ്ററിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd September 2023, 9:42 am

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌.

ഒരു കളിയുടെ ഗതി മാറ്റാനുള്ള കഴിവ് സൂര്യകുമാറിന് ഉണ്ടെന്നും അതിനാൽ അദ്ദേഹത്തെ പിന്തുണക്കുന്നുമെന്നാണ് ദ്രാവിഡ്‌ പറഞ്ഞത്. ദ വീക്ക്‌ ആണ് ഇത് റിപ്പോർട്ട്‌ ചെയ്തത്.

‘നമ്മൾ കണ്ടിട്ടുള്ള കഴിവ് അവനിൽ ഉള്ളതിനാൽ അവനെ പൂർണമായും പിന്തുണക്കുന്നു. ടി-20 ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കളി കണ്ടാൽ മനസിലാവും ഒരു മത്സരത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. ഒരു കളിയുടെ ഗതി മുഴുവനായും മാറ്റാൻ അദ്ദേഹത്തിന് സാധിക്കും. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിലാണെന്ന് അറിയാം. ഇത് മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ദ്രാവിഡ്‌ പറഞ്ഞു.

ഓസ്ട്രേലിയൻ പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് തുടങ്ങിയ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബെഞ്ച് ശക്തി പരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. അതിനാൽ ലോകകപ്പിന് മുമ്പായി കൂടുതൽ മത്സരങ്ങൾ കളിച്ച് ഫോം കണ്ടെത്താൻ സ്കൈക്ക് സാധിക്കും.

ഇന്ത്യക്കായി 27 ഏകദിന മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 537 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ പരമ്പരയിലും തുടർന്നുള്ള ലോകകപ്പിലും താരത്തിന്റെ ഭാഗത്തുനിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

സെപ്റ്റംബർ 22ന് മൊഹാലിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരം നടക്കുക.

Content Highlight: Indian cricket team coach Rahul Dravid supports Suryakumar Yadav.