ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സൗത്ത് ആഫ്രിക്കന്‍ നായകന്‍ എല്‍ഗാറിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.
എല്‍ഗാര്‍ പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിക്ക നല്‍കിയ ഡി.ആര്‍.എസിന് പിന്നാലെയാണ് പിച്ച് നിന്ന് കത്തിയത്.
അശ്വിന്റെ പന്തില്‍ എല്‍ഗറിനെതിരെയുളള ഇന്ത്യയുടെ എല്‍.ബി.ഡബ്ല്യു അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. ഇതോടെ എല്‍ഗാര്‍ ഡി.ആര്‍.എസിനായി തേര്‍ഡ് അമ്പയറിലേക്ക് റിവ്യൂ നല്‍കുകയായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു ബോള്‍ സ്റ്റംപില്‍ കൊള്ളുന്നില്ലെന്നാണ് ഡി.ആര്‍.എസ് പരിശോധനയില്‍ കാണിച്ചത്.
തേഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത് ഓണ്‍ഫീല്‍ഡ് അമ്പയര്‍ അടക്കം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഇറാസ്മസ് തേഡ് അമ്പയറിന്റെ വിധിയിലെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഒരിക്കലും സംഭവിക്കാത്തത് എന്നാണ് നോട്ടൗട്ട് വിധിച്ച് ഇറാസ്മസ് പറഞ്ഞത്.
തേഡ് അമ്പയറിന്റെ തീരുമാനം ഇന്ത്യന്‍ താരങ്ങളേയും ചൊടിപ്പിച്ചു. ഇതോടെ വ്യത്യസ്മായ പ്രതിഷേധത്തിനാണ് കേപ്ടൗണ്‍ സാക്ഷിയായത്.
സ്റ്റംപ് മൈക്കിനടുത്ത് എത്തി അശ്വിനാണ് തേഡ് അമ്പയറിനെതിതിരെ വിമര്‍ശനത്തിനു തുടക്കമിട്ടത്. ജയിക്കാന്‍ വേറെ നല്ല വഴി കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ പരിഹാസം.
പിന്നാലെ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി ഡി.ആര്‍.എസ് പരിശേധിച്ച തേഡ് അമ്പയറിന് വെല്‍ഡണ്‍ നല്‍കിയായിരുന്നു പ്രതിഷേധമറിയിച്ചത്.
നിങ്ങള്‍ മത്സരത്തിന്റെ മാന്യത ഇല്ലാതാക്കുന്നു എന്നായിരുന്നു മായങ്കിന്റെ പ്രതിഷേധം, ഈ രാജ്യം മുഴുവന്‍ തങ്ങള്‍ക്കെതിരെ കളിക്കുന്നു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
പരമ്പര ആര്‍ക്ക് ലഭിക്കുമെന്നുള്ള നിര്‍ണായക മത്സരത്തിലാണ് തേഡ് അമ്പയറിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരിക്കുന്നത്. ഇതോടെ വ്യാപക പ്രതഷേധങ്ങളും ഉയരുന്നുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയം പിന്തുടര്‍ന്ന് സൗത്ത് ആഫ്രിക്ക മത്സരവും പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Indian Cricket team against the decision of third umpire