ലണ്ടന്‍: ഇംഗ്ലണ്ടിലുള്ള രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് പൊസീറ്റിവ്. ഏതൊക്കെ കളിക്കാര്‍ക്കാണ് പൊസീറ്റിവായതെന്ന വിവരം ബി.സി.സി.ഐ. പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ചത്തെ സന്നാഹ മത്സരത്തില്‍ ഇവര്‍ക്ക് കളിക്കാനാകില്ല.
എന്നാല്‍ സാധാരണയുള്ള പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോബബിളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ തങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. ബി.സി.സി.ഐ. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIHGLIGHTS: Indian Cricket player tests positive in UK, BCCI secretary Jay Shah sends cautionary letter