| Friday, 4th August 2017, 3:29 pm

സന്ദര്‍ശന വിസയില്‍ യു.എ.ഇയില്‍ ജോലിക്ക് പോകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സന്ദര്‍ശന വിസയില്‍ യു.എ.ഇയില്‍ ജോലിക്ക് പോകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഏജന്റമാരാല്‍ വഞ്ചിക്കപ്പെട്ട് യു.എ.ഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

യു.എ.ഇയുടെ നിയമപ്രകാരമാണ് വിസ അനുവദിച്ചിട്ടുളളതെന്ന് ഉറപ്പാക്കിയശേഷമായിരിക്കണം യാത്ര പുറപ്പെടാനെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിസിറ്റിംഗ് വിസയില്‍ യു.എ.ഇ യില്‍ എത്തിയ ഉത്തര്‍പ്രദേശുകാരുടെ സംഘം വഞ്ചിതാരായെന്ന വാര്‍ത്ത ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read: ‘സര്‍ക്കാര്‍ വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നു’; വിമര്‍ശനവുമായി കാനം രാജന്ദ്രേന്‍


ഭക്ഷണമില്ലാതെ വലഞ്ഞ ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നാട്ടിലെത്തിക്കുകയായിരുന്നു. തൊഴിലുടമയില്‍ നിന്ന് പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടാന്‍ കോണ്‍സുലേറ്റ ഇടപെടേണ്ടി വന്ന വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജോലിക്കായി പോകുന്നവര്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായ ഇ-മൈഗ്രേറ്റിനു കീഴില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സുമായി വരുന്നതാണ് സുരക്ഷിതം. വ്യാജ തൊഴില്‍ദാതാക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ വഴി വിസയുടെയും തൊഴിലവസരങ്ങളുടെയും വിവരങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

We use cookies to give you the best possible experience. Learn more