ധാക്ക: ബംഗ്ലാദേശ് വനിതാ ടീമിന്റെ പരിശീലക സംഘത്തിലുള്ള ഇന്ത്യക്കാര്‍ അടുത്ത മാസം നടക്കുന്ന പാക് പര്യടനത്തില്‍ നിന്നും വിട്ടു നില്‍ക്കും. ഹെഡ് കോച്ച് അഞ്ജു ജെയിന്‍, അസിസ്റ്റന്റ് കോച്ച് ദേവിക പല്‍ഷികര്‍, ട്രെയിനര്‍ കവിതാ പാണ്ഡെ എന്നിവരാണ് വിട്ടു നില്‍ക്കുന്നത്.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 4 വരെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ബംഗ്ലാദേശ് ടീമും പാകിസ്ഥാനിലേക്ക് പോകുന്നുള്ളൂ. അതേസമയം ഒക്ടോബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന വുമണ്‍സ് ഏഷ്യാ കപ്പിനായി ഇന്ത്യന്‍ പരിശീലകര്‍ ബംഗ്ലാദേശ് ടീമിനൊപ്പം പോകും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളും വിട്ടു നില്‍ക്കുമെന്ന് പറഞ്ഞിരുന്നു. 2009ല്‍ ലങ്കന്‍ ടീം ലാഹോറില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് ശേഷമാണ് പാകിസ്ഥാനിലേക്ക് വിദേശ ടീമുകള്‍ പോകാതായത്.