ലണ്ടന്‍: ഇസ്‌ലാം മതവിശ്വാസികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വംശജനായ യുവാവിന് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ അരീന ഗ്രാന്റിലുണ്ടായ തീവ്രവാദ ആക്രമണത്തെ തുടര്‍ന്നായിരുന്നു റോദ്ന്നെ ചന്ദ് എന്ന യുവാവ്, മുസ്‌ലിങ്ങളുടെ കഴുത്തറക്കുമെന്ന രീതിയിലുള്ള ട്വീറ്റുകള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ അറസ്റ്റിലായ ചന്ദിന്റെ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വംശീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നിന്ദ്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് കോടതി ഇയാളെ 20 മാസം തടവിന് വിധിച്ചിരിക്കുന്നത്.
മുസ്‌ലിങ്ങളെയും പാകിസ്ഥാനികളെയും ലക്ഷ്യംവെച്ചുകൊണ്ട് തുടര്‍ച്ചയായി ഇയാള്‍ പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇത് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തിയെന്നും ചന്ദോ അല്ലെങ്കില്‍ ഇയാളുടെ ട്വിറ്റര്‍ ഫോളോവേഴ്സോ അക്രമം അഴിച്ചുവിടുമോ എന്ന പേടിയിലായിരുന്നു ഇവരെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ചന്ദിന്റെ ട്വീറ്റുകളില്‍ താന്‍ ഒരു മുസ്‌ലിമിന്റെയെങ്കിലും കഴുത്തറുക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. മുസ്‌ലിം
പള്ളികള്‍ തകര്‍ക്കാനും ഇസ്ലാം മതവിശ്വാസികളെ ആക്രമിക്കാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
ALSO READ: ‘മലയാളികള്‍ ഇറച്ചി കഴിക്കരുത്…മീന്‍ കഴിച്ചാല്‍ മതി’; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി
താന്‍ അത്തരം പ്രസ്താവനകള്‍ നടത്തിയതില്‍ ഖേദിക്കുന്നതായും തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നുന്നതായും ചന്ദ് കോടതിയില്‍ പറഞ്ഞു.
2017 മെയിലും ജൂണിലുമായി മാഞ്ചസ്റ്ററിലും ലണ്ടനിലുമായ നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ വികാരപ്രകടനം മാത്രമായിരുന്നു അതെന്നും പിന്നീട് ട്വിറ്റര്‍ ഉപയോഗിച്ചിട്ടില്ലെന്നും ചന്ദ് കൂട്ടിച്ചേര്‍ത്തു.
ALSO READ: ലാലിഗയുമായി കൈകോര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; അന്താരാഷ്ട്ര ക്ലബുകളുമായി കൊച്ചിയില്‍ മത്സരം
“ഇത്രയും പ്രകോപനപരവും ഹിംസാത്മകവുമായ രീതിയില്‍ ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ പ്രസ്താവനകളിറക്കുന്നത് വംശീയ- മത വിദ്വേഷം പ്രചരിപ്പിക്കുന്നതിന് തീര്‍ച്ചയായും കാരണമാകും.” ചന്ദിന് മറുപടിയായി പ്രോസിക്യൂട്ടര്‍ അറിയിച്ചു.
വ്യക്തികളുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഈ വിധി തടസ്സമായിരിക്കുകയില്ലെന്നും കോടതി അറിയിച്ചു. പക്ഷെ ചന്ദിന്റെ ട്വീറ്റുകള്‍ സമൂഹത്തിലെ ഒരു വിഭാഗത്തിനു നേരെ കടുത്ത വിദ്വേഷമുണ്ടാക്കുന്നതിനാലാണ് ഇങ്ങിനെയൊരു വിധി പുറപ്പെടുവിച്ചതെന്നും കോടതി അറിയിച്ചു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.