ബീഹാറില്‍ കഴിഞ്ഞ് ഇരുപത് വര്‍ഷമായി പ്രത്യക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കുട്ടികള്‍ പെട്ടന്ന് അസുഖ ബാധിതരാകുന്നതും മരണപ്പെടുന്നതും പതിവ് കാഴ്ചയായിരുന്നു.
നോര്‍ത്ത് ഇന്ത്യയില്‍ നൂറിലേറെ കുട്ടികളുടെ മരണത്തിനു കാരണമായ അജ്ഞാത രോഗകാരിയെ കണ്ടെത്തി. വര്‍ഷത്തില്‍ നൂറിലേറെ കുട്ടികള്‍ മരണപ്പെടുന്നതിനെ കുറിച്ച് പഠിച്ച മെഡിക്കല്‍ സംഘമാണ് വെറും വയറ്റില്‍ “ലിച്ചി” പഴം കഴിക്കുന്നതാണ് കുട്ടികളുടെ മരണകാരണമെന്ന് കണ്ടെത്തിയത്.
ബീഹാറില്‍ കഴിഞ്ഞ് ഇരുപത് വര്‍ഷമായി പ്രത്യക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കുട്ടികള്‍ പെട്ടന്ന് അസുഖ ബാധിതരാകുന്നതും മരണപ്പെടുന്നതും പതിവ് കാഴ്ചയായിരുന്നു. നൂറോളം കുട്ടികളായിരുന്നു ഇങ്ങനെ മരണപ്പെട്ടത്. എന്നാല്‍ മരണകാരണം കണ്ടെത്താനാകാതെ കുഴുകയായിരുന്നു മെഡിക്കല്‍ സംഘം. ആരോഗ്യ മാസികയായ “ദ ലാന്‍സെറ്റ്” നടത്തിയ പഠനത്തിലാണ് വെറും വയറ്റില്‍ ലിച്ചി പഴം കഴിക്കുന്നതാണ് കുട്ടികളുടെ മരണത്തിനു കാരണമാകുന്നതെന്ന് കണ്ടെത്തിയത്.
ലിച്ചി പഴങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശത്തെ കുട്ടികളായിരുന്നു മരണപ്പെട്ടവരില്‍ അധികവും. തോട്ടങ്ങളില്‍ വീണു കിടക്കുന്ന പഴങ്ങള്‍ പെറുക്കി കഴിക്കുന്നവരായിരുന്നു ഗ്രാമങ്ങളിലെ കുട്ടികള്‍. ലിച്ചിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഹൈപ്പോഹ്ലോസിനും ടോക്‌സിനും ശരീരത്തില്‍ ഗ്ലൂക്കോസ് ഉല്‍പ്പാദിക്കുന്ന അവയവങ്ങളെയാണ് കാര്യമായും ബാധിച്ചിരുന്നത്. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ പൊതുവേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായ കുട്ടികള്‍ക്ക് ലിച്ചിപഴം ഉണ്ടാക്കുന്ന ആഘാതം വളരെയധികമാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന കുട്ടികളുടെ ബോധം നഷ്ടപ്പെടുകയും തലയുടെ പ്രവര്‍ത്തനം ഇല്ലാതെയാകുകയുമായിരുന്നു.
2014 മെയ്- ജൂലൈ മാസങ്ങളില്‍ മുസാഫര്‍ നഗറിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ ശാരീരികാവസ്ഥയും കരീബിയയിലെ കുട്ടികളുടെ ശാരീരികാവസ്ഥയും തമ്മില്‍ ബന്ധം തോന്നിയ മെഡിക്കല്‍ സംഘത്തിന്റെ പഠനങ്ങളാണ് ലിച്ചി പഴമാണ് മരണകാരണെന്ന് കണ്ടെത്തിയത്. കരീബിയയിലെ കുട്ടികള്‍ക്ക് “ആക്കീ” പഴങ്ങളുടെ ഉപയോഗം മൂലമായിരുന്നു സമാന അവസ്ഥയുണ്ടായത്.
വെറും വയറ്റില്‍ കൂടുതലായി പഴങ്ങള്‍ കഴിച്ചതാണ് കുട്ടികളെ അപകടത്തിലേക്ക് നയിച്ചത്. കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ നിര്‍ബന്ധമായും ഭക്ഷണം നല്‍കാനും ലിച്ചി പഴത്തിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തുകയും വേണമെന്നാണ് മെഡിക്കല്‍ സംഘം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. വര്‍ഷത്തില്‍ അന്‍പതിലേറെ കുട്ടികള്‍ക്കായിരുന്നു ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.