ന്യൂദല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിക്കിത് അത്ര നല്ല കാലമല്ല. പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പനയാണ് കാര്‍ വിപണി ഇത്തവണ നേരിട്ടത്. കണക്കുകള്‍ പ്രകാരം 1.18 ലക്ഷം കാറുകളാണ് കഴിഞ്ഞ ഒക്ടോബറില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1.45 ലക്ഷമായിരുന്ന സ്ഥാനത്താണിത്.
ഈ മാസവും വില്‍പന താഴോട്ട് തന്നെയാണെങ്കില്‍ മറ്റെന്തെങ്കിലും വഴി അന്വേഷിക്കണമെന്നും കാര്‍ കമ്പനികള്‍ പറഞ്ഞു. മേഴ്‌സിഡസ്, ബി.എം.ഡബ്ല്യൂ എന്നീ കമ്പനികള്‍ ഒഴികെയുള്ള കാര്‍ കമ്പനികള്‍ക്കെല്ലാം വില്‍പനയില്‍ വന്‍ ഇടിവ് വന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ മോട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അറിയിച്ചിരുന്നു.[]
ഇനി ഉത്സവ കാലമാണ് കമ്പനികളുടെ പ്രതീക്ഷ. ഉത്സവകാലങ്ങളില്‍ പുതിയ കാറുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ താത്പര്യം കാണിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. കാര്‍ വിപണിയിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിനനുസരിച്ച് ഉത്സവകാല ഓഫറുകള്‍ കൂട്ടുകയാണ് കാര്‍ കമ്പനികള്‍ ചെയ്യുന്നത്.