| Sunday, 7th August 2022, 6:10 pm

ജസ്റ്റ് മിസ്, അല്ലെങ്കില്‍ ഡിന്‍ഡ തകര്‍ന്നേനെ; അശോക് ഡിന്‍ഡയുടെ റെക്കോഡ് തകര്‍ക്കാനാകാതെ അര്‍ഷ്ദീപ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ മൂന്ന് മത്സരം വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര വിജയിച്ചിരുന്നു. നാല് മത്സരം കഴിഞ്ഞപ്പോള്‍ വെറും ഒരു മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്.

പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിങ് കാഴ്ചവെച്ചത്. പരമ്പരയില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സഹീര്‍ ഖാന് ശേഷം ഒരു മികച്ച ലെഫ്റ്റ് ഹാന്‍ഡിഡ് പേസ് ബൗളറെ തേടുന്ന ഇന്ത്യക്കുള്ള ഉത്തരമായിരിക്കാം ചിലപ്പോള്‍ അര്‍ഷ്ദീപ് സിങ്.

ഇതുവരെ അഞ്ച് മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ താരം ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി ആദ്യത്തെ അഞ്ച് ട്വന്റി-20 മത്സരം കളിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമതാണ് അര്‍ഷ്ദീപ്.

പത്ത് വിക്കറ്റ് നേടിയ അശോക് ഡിന്‍ഡ, ലക്ഷ്മിപതി ബാലാജി എന്നിവരുടെ തൊട്ട് പുറകിലായിട്ടാണ് അദ്ദേഹം നിരന്നത്. അശോക് ഡിന്‍ഡയും ബാലാജിയും ആദ്യ അഞ്ച് മത്സരത്തില്‍ 10 വിക്കറ്റാണ് ഇരുവരും ഇന്ത്യക്കായി സ്വന്തമാക്കിയത്.

മികച്ച തുടക്കം തന്റെ കരിയറില്‍ ലഭിച്ചിട്ടും പിന്നീട് അത് നിലനിര്‍ത്താന്‍ സാധിക്കാതെ പോയ താരമായിരുന്നു അശോക് ഡിന്‍ഡ. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളത്.

ഈ ലിസ്റ്റില്‍ ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സെന്‍സേഷന്‍ ആകുമെന്ന് വാഴ്തപ്പെട്ടിരുന്ന ആര്‍.പി.സിങ്ങാണ്. അദ്ദേഹവും ഒമ്പത് വിക്കറ്റാണ് ആദ്യ അഞ്ച് മത്സരത്തില്‍ സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേലും അഞ്ചാം സ്ഥാനത്തുണ്ട്.

Content Highlights: Indian Bowlers who took most wickets in First Five T20 Matches

We use cookies to give you the best possible experience. Learn more