| Saturday, 22nd June 2024, 2:15 pm

അവന്റെ ബാറ്റിങ്ങില്‍ ഞാന്‍ തൃപ്തനല്ല, അവന്‍ റണ്‍സ് നേടിയാല്‍ ഞാന്‍ സന്തോഷിക്കും; ഇന്ത്യന്‍ ബാറ്റിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ആവേശകരമായ സൂപ്പര്‍ 8പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തുന്നത്. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.

സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ ബാറ്റിങ് നിരയില്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞ മത്സരത്തിലൊന്നും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ താരത്തിന്റെ ബാറ്റിങ്ങില്‍ അതൃപ്തി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റോത്തര്‍.

‘ഞാന്‍ പൂര്‍ണ്ണമായും തൃപ്തനല്ലെങ്കിലും, വിരാട് തന്റെ താളം കണ്ടെത്തി റണ്‍സ് നേടിയാല്‍ ഞാന്‍ സന്തോഷിക്കും. എന്നിരുന്നാലും, പലപ്പോഴും വെല്ലുവിളികള്‍ നേരിടേണ്ടത് ആവശ്യമാണ്. ഇന്ത്യയില്‍ സാധാരണഗതിയില്‍ അധികം ബാറ്റിങ് സമയം ലഭിക്കാത്ത കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. നമ്മുടെ മധ്യനിരയും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തില്‍ ഇത് കാണാന്‍ തൃപ്തികരമായിരുന്നു,’ റാത്തൂര്‍ പറഞ്ഞു.

Also Read: എമ്പുരാൻ ഒന്നാംഭാഗത്തേക്കാൾ മുകളിൽ നിൽക്കുമെന്ന് പറയാൻ കഴിയില്ല, പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്: മുരളി ഗോപി

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നിട്ടും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് 7.25 എന്ന മോശം ശരാശരിയില്‍ 29 റണ്‍സ് മാത്രമേ ലോകകപ്പില്‍ നേടാനായുള്ളൂ.

അതേസമയം ബംഗ്ലാദേശിനോടുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് പ്രാക്ടീസ് സെക്ഷനില്‍ സഞ്ജുവും രോഹിത്തും വിരാടും ബാറ്റ് ചെയ്തിരുന്നു. നിലില്‍ സൂപ്പര്‍ 8ലെ എ ഗ്രൂപ്പല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ സ്ഥാനത്ത് ഓസ്ടട്രേലിയ ഒരു മത്സരം വിജയിച്ച് +2.471 എന്ന നെറ്റ് റണ്‍ റേറ്റിലാണ്. ഇന്ത്യയ്ക്ക് +2.350 പോയിന്റാണ് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ടീമിന് കഴിയും.

Content Highlight: Indian Batting Coach Talking About Virat kohli

We use cookies to give you the best possible experience. Learn more