2023 ഏഷ്യൻ ഗെറയിംസിൽ സഹതാരത്തിനെതിരെ വിവാദ പരാമർശം ഉന്നയിച്ച് ഇന്ത്യൻ അത്‌ലറ്റ് സ്വപ്ന ബർമ്മൻ. ട്രാൻസ്ജെൻഡർ വനിതയോട് മത്സരിച്ച് മെഡൽ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു താരത്തിന്റെ പരാമർശം.
ഏഷ്യൻ ഗെയിംസിലെ ഹെപ്റ്റാലൻ മത്സര ഇനത്തിലെ 2018ലെ ചാമ്പ്യനായിരുന്നു സ്വപ്ന ബർമ്മൻ. എന്നാൽ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ താരത്തിന് വെങ്കലം നഷ്ടമായി. താരത്തിന് മത്സരത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധിച്ചത്. സഹതാരമായ നദിനി അഗസാരിയായിരുന്നു വെങ്കലം നേടിയത്.
സ്വപ്നയേക്കാൾ നാല് പോയിന്റ് മുന്നിലായിട്ടായിരുന്നു നന്ദിനി ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് നന്ദിനിക്കെതിരെ സോഷ്യൽ മീഡിയയിൽ സ്വപ്ന രംഗത്തുവന്നത്. നന്ദിനി ‘ട്രാൻസ്ജെൻഡർ’ ആണെന്നും അവൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നുമാണ് താരം പോസ്റ്റ് ചെയ്തത്.
‘ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്‌ജെൻഡർ വനിതയാണ് വെങ്കലം നേടിയത്. അതിനാൽ എന്റെ മെഡൽ എനിക്ക് നഷ്ടപ്പെട്ടു. അത്‌ലറ്റിക്‌സിന്റെ നിയമങ്ങൾ പ്രകാരം ഒരു ട്രാൻസ്ജെൻഡറിന് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് എന്റെ നഷ്ടപ്പെട്ട മെഡൽ എനിക്ക് തിരികെ വേണം. അതിനായി എന്നെ സഹായിക്കൂ, എന്നെ പിന്തുണയ്ക്കൂ,’ സ്വപ്ന ട്വിറ്റെറിൽ കുറിച്ചു.
എന്നാൽ ട്വീറ്റ് വിവാദമായതോടെ താരം ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. 2023 മാർച്ച് 31 മുതലുള്ള ലോക അത്‌ലറ്റിക് നിയമപ്രകാരം ‘പുരുഷൻ’ എന്ന് നിർവചിച്ചിട്ടുള്ള ഒരു കായികതാരത്തിനും ഈ ഇനത്തിൽ മത്സരിക്കാൻ സാധിക്കില്ല. ഇതിനെതിരെയും സ്വപ്ന പ്രതികരിച്ചു.
ടെസ്‌റ്റോസ്റ്റിറോൺ അളവ് 2.5 ന് മുകളിലുള്ള ഒരു ട്രാൻസ്‌ജെൻഡർ കായികതാരത്തിനും 200 മീറ്ററിന് മുകളിലുള്ള ഇനങ്ങളിൽ മത്സരിക്കാൻ സാധിക്കില്ല. ഞാൻ 13 വർഷമായി ഇതിൽ പരിശീലനം നടത്തുന്നു. സ്വപ്ന ബ്രിഡ്ജിനോട് പറഞ്ഞു.
എന്നാൽ ട്വിറ്ററിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കുന്നതിൽ നിരാശയിലാണ് ഇന്ത്യൻ കായികലോകം.
Content Highlight: Indian athlete made a controversial remark against his teammate in 2023 Asian Games