| Monday, 6th August 2018, 5:18 pm

കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്
ന്യൂയോര്‍ക്ക്: കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. കൂടാതെ പത്തു വര്‍ഷത്തെ നല്ല നടപ്പിനും വീഡിയോയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് 1000 ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. പിറ്റ്സ്ബര്‍ഗില്‍  താമസിക്കുന്ന അഭിജിത് ദാസിനാണ് യു.എസ്. ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിജിത്ത് ദാസിനെ (28) പോലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗില്‍ നിന്ന് കെമിസ്‌ട്രിയില്‍ ഉപരിപഠനത്തിനും ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിക്കാനുമാണ് അഭിജിത്ത് കഴിഞ്ഞ വര്‍ഷം സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ അമേരിക്കയിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ മറ്റോ അശ്ലീല സൈറ്റുകളില്‍ നിന്ന് നഗ്ന ചിത്രങ്ങളും കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളും സ്വന്തം കം‌പ്യൂട്ടറില്‍ ഡൗണ്‍‌ലോഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.


ALSO READ:കശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍; സുപ്രീംകോടതി വാദം കേള്‍ക്കല്‍ മാറ്റി


സൈബര്‍ ക്രൈം വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അഭിജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന കം‌പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളുമാണ് ഈ കം‌പ്യൂട്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അഭിജിത്തിനു ശിക്ഷ വിധിക്കാന്‍ കാരണമായത്.
അന്ന് 25,000 ഡോളര്‍ ബോണ്ടിന്റെ ജാമ്യത്തില്‍ അഭിജിത്തിനെ വിട്ടയച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം 20 വര്‍ഷത്തെ ജയില്‍ ശിക്ഷയോ 250,000.00 ഡോളര്‍ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷ. അതാണ് ഇപ്പോള്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും 2000 ഡോളര്‍ പിഴയും നല്ല നടപ്പും നാടുകടത്തലുമായി ചുരുങ്ങിയത്.
നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അഭിജിത്തിനെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അവരാണ് നാടുകടത്തല്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ പത്തു വര്‍ഷത്തെ നല്ല നടപ്പിന് പ്രസക്തിയില്ലെന്നും അഭിജിത്തിന്റെ അഭിഭാഷകന്‍ സമീര്‍ സര്‍ണ പറഞ്ഞു. നാടുകടത്തിയാല്‍ പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ
We use cookies to give you the best possible experience. Learn more