| Monday, 9th October 2017, 10:16 am

കാര്‍ഡ് ബോര്‍ഡില്‍ സൈനികരുടെ മൃതദേഹം; പിഴവ് സമ്മതിച്ച് ഖേദ പ്രകടനവുമായി സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി സൈന്യം. നേരത്തെ സംഭവം വിവാദമായപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമൂലമാണ് നടപടിയെന്ന പ്രതികരണം നടത്തിയ സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായാണ് ചട്ട ലംഘനം തുറന്ന് സമ്മതിച്ചത്.


Also Read: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ ഭൗതികശരീരം കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു


ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്നു മരണപ്പെട്ട സൈനികരുടെ മൃതദേഹം തിരികെയത്തിക്കുന്നതില്‍ സംഭവിച്ചത് പ്രാദേശികമായി വന്ന പിഴവാണെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെന്നുമായിരുന്നു സൈന്യത്തിന്റെ ഔദ്യോഗിക ട്വീറ്റ്.

ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈനികരുടെ മൃതദേഹങ്ങള്‍ എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.

നേരത്തെ സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ രീതിയിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത് വിവാദത്തിന് വഴിതെളിയിച്ചിരുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായ റിട്ട. ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നത്.


Dont Miss: ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടൂ; ശിവസേനയുടെ ശക്തി കാട്ടിത്തരാം; മഹാരാഷ്ട്ര ബി.ജെ.പിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ


“മാതൃഭൂമിയെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നതെന്ന്” ട്വീറ്റ് ചെയ്തായിരുന്നു പനാഗ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചൈനാ അതിര്‍ത്തിക്കടുത്ത തവാങ്ങില്‍ എം.ഐ-17 വിമാനം തകര്‍ന്ന് വീണാണ് സൈനികര്‍ മരണപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more