ന്യൂദല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി സൈന്യം. നേരത്തെ സംഭവം വിവാദമായപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമൂലമാണ് നടപടിയെന്ന പ്രതികരണം നടത്തിയ സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായാണ് ചട്ട ലംഘനം തുറന്ന് സമ്മതിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്നു മരണപ്പെട്ട സൈനികരുടെ മൃതദേഹം തിരികെയത്തിക്കുന്നതില്‍ സംഭവിച്ചത് പ്രാദേശികമായി വന്ന പിഴവാണെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെന്നുമായിരുന്നു സൈന്യത്തിന്റെ ഔദ്യോഗിക ട്വീറ്റ്.
Mortal remains of heptr accident in HAA on 6 Oct 17 recovered, sent wrapped in local resources is an aberration. pic.twitter.com/NDvEvBo87F
— ADG PI – INDIAN ARMY (@adgpi) October 8, 2017
ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈനികരുടെ മൃതദേഹങ്ങള്‍ എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.
Fallen soldiers always given full military honour. Carriage of mortal remains in body bags, wooden boxes,coffins will be ensured. pic.twitter.com/XSom29pWoF
— ADG PI – INDIAN ARMY (@adgpi) October 8, 2017
നേരത്തെ സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ രീതിയിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത് വിവാദത്തിന് വഴിതെളിയിച്ചിരുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായ റിട്ട. ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നത്.
“മാതൃഭൂമിയെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നതെന്ന്” ട്വീറ്റ് ചെയ്തായിരുന്നു പനാഗ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചൈനാ അതിര്‍ത്തിക്കടുത്ത തവാങ്ങില്‍ എം.ഐ-17 വിമാനം തകര്‍ന്ന് വീണാണ് സൈനികര്‍ മരണപ്പെട്ടിരുന്നത്.