| Wednesday, 20th March 2019, 2:57 pm

നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം സ്‌നൈപ്പര്‍ റൈഫിള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം സ്‌നൈപ്പര്‍ റൈഫിള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇന്ത്യാ ടുഡേ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഫിന്നിഷ് ലൗപ് മാഗ്നം എന്ന റൈഫിളും ഇറ്റാലിയന്‍ കമ്പനിയായ ബെറേറ്റ നിര്‍മ്മിച്ച റൈഫിളുമാണ് പാക് ട്രൂപ്പുകള്‍ക്കെതിരെ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ അടുത്തിടെ ഇന്ത്യന്‍ സൈന്യം ശേഖരിച്ചതാണ് ഈ റൈഫിളുകളെന്നാണ് റിപ്പോര്‍ട്ട്.

സ്‌നൈപ്പര്‍ റൈഫിള്‍സ് പ്രയോഗത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Also read:ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രതിമയില്‍ മാല അണിയിച്ച് പ്രിയങ്ക; ഊരിമാറ്റി വെള്ളം തളിച്ച് ബി.ജെ.പിക്കാര്‍; പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവവും. പുല്‍വാമയോടുള്ള പ്രതികരണമായി പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരതാവളം തകര്‍ത്തതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more