|

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യം മടിക്കില്ല; ബിപിന്‍ റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ശക്തമായനടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്.

ഇന്ത്യയുടെ പശ്ചിമ അതിര്‍ത്തിയിലടക്കം ഭീകരാക്രമണത്തിന് പിന്തുണനല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിനെ ഫലപ്രദമായ് കൈകാര്യം ചെയ്യുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. 70 ാമത് ഇന്ത്യന്‍ സൈനിക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read  ഇന്ന് മുതല്‍ ബി.ജെ.പിക്ക് ഉറക്കമില്ലാത്ത രാത്രികള്‍, പിറന്നാള്‍ ദിനത്തില്‍ ബി.ജെപിക്ക് മുന്നറിയിപ്പുമായി ബി.എസ്.പി നേതാവ് മായാവതി

“പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളെ നേരിടാന്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിക്കും. കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും ഉറപ്പു വരുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും.” ജെന്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

“കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ നമ്മുടെ സൈനികര്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.”
DoolNews Video

Video Stories