വാഷിങ്ടണ്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കരസേന മേധാവി നടത്തിയ പരാമര്‍ശങ്ങള്‍ വിദ്വേഷം വളര്‍ത്തുന്നതാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍.[]
വേണ്ടത് ആയുധം കൊണ്ടുള്ള മറുപടിയല്ല മറിച്ച് സമാധാന ചര്‍ച്ചകളാണ് നടക്കേണ്ടതെന്നും ഹിന റബ്ബാനി ഖര്‍ പറയുന്നു. ഇന്ത്യ സമയവും സാഹചര്യവും ഒത്തുവന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം കരസേന മേധാവി ജനറല്‍ ബിക്രം സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ല. പാക്കിസ്ഥാന് തങ്ങളുടെ അയല്‍ രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയും ബന്ധവും ദൃഢമാക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ഹിന റബ്ബാനി പറഞ്ഞു.
സംഘര്‍ഷത്തിന്റെ പേരിലുണ്ടയിരിക്കുന്ന അസ്വാരസ്യം ഇല്ലാതാക്കുന്നതിന് പകരം കൂടുതല്‍ വഷളാക്കുന്ന പ്രസ്താവനകള്‍ ഏറെ അലോസരപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
ഇത്തരത്തില്‍ ശത്രുതാപരമായ പ്രസ്താവനകള്‍ നടത്താന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ മത്സരിക്കുകയാണെന്നും ഹിന റബ്ബാനി ഖാര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൈനികമായി കൈകാര്യം ചെയ്യുന്നതിന് പകരം സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഹിന റബ്ബാനി പറഞ്ഞു.
അതേസമയം, നിയന്ത്രണരേഖയില്‍ ഇന്നലെ രാത്രി ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി പാക്കിസ്ഥാന്‍ ആരോപിച്ചു. വെടിവെപ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായും പാക്കിസ്ഥാന്‍ പറയുന്നു.
അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.