|

അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുന്നത് സമാധാന സൂചകമായിട്ടല്ല, ജെനീവ കണ്‍വെന്‍ഷന്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായത് കൊണ്ടാണ്; ഇന്ത്യന്‍ സായുധ സേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ എഫ്-16 യുദ്ധവിമാനം ഉപയോഗിച്ച് ബുധനാഴ്ച ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചെന്ന് സായുധ സേന ദല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാന്‍ നിരന്തരം തെറ്റായ പ്രസ്താവനകള്‍ പാകിസ്ഥാന്‍ നടത്തിയെന്നും, ഇന്ത്യ അക്രമിച്ച പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും ഇന്ത്യന്‍ വ്യോമസേന പറഞ്ഞു.

ആളൊഴിഞ്ഞ സ്ഥലത്താണ് പാകിസ്ഥാന്‍ ബോംബു വര്‍ഷിച്ചതെന്ന പാകിസ്ഥാന്റെ അവകാശവാദം എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജെ.കെ കപൂര്‍ തള്ളിക്കളഞ്ഞു. “പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് ബോംബാക്രമണം നടത്തിയതെങ്കിലും, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങഅള്‍ തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാനി ബോംബുകള്‍ ലക്ഷ്യം തെറ്റി ആര്‍മി കേന്ദ്രത്തിലെ ക്യാമ്പസുകളുടെ മൈതാനത്താണ് പതിച്ചത്”- അദ്ദേഹം പറഞ്ഞു.

Also Read പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാര്‍ത്ഥ പദ്ധതിക്കുള്ള സമയം; ഗൂഢ പരാമര്‍ശവുമായി നരേന്ദ്ര മോദി

എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങളും കപൂര്‍ തള്ളി. “പാകിസ്ഥാന്‍ എഫ്-16ല്‍ മാത്രം ഉപയോഗിക്കുന്ന എ.എ.ആര്‍.എ.എ.എം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ രജൗരിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്”- കപൂര്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുമെന്ന വാര്‍ത്ത സന്തോഷകരമാണെന്നും സായുധ സേന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ അഭിനന്ദനെ വിട്ടു നല്‍കാനുള്ള പാകിസ്ഥാന്‍ തീരുമാനം സമാധാന സൂചകമായിട്ടല്ലെന്നും, ജനീവ ഉടമ്പടിയുടെ പാലിക്കുന്നതിന്റെ ഭാഗമായിട്ടു മാത്രമാണെന്നും കപൂര്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തികളിലും അതീവ ജാഗ്രതയിലാണുള്ളതെന്ന് മേജര്‍ ജനറല്‍ സുരേന്ദ്ര സിങ്ങ് മഹാല്‍ പറഞ്ഞു.

Image Credits: ANI

Latest Stories