വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രസിഡന്റ് എന്ന നിലയില്‍ എച്ച്-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ബൈഡന്‍ പരിപാടിയില്‍ പറഞ്ഞു. ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയൊരും സമൂഹം രാജ്യത്തിനായി എന്തെല്ലാം ചെയ്തുവെന്ന് ആലോചിച്ചൂനോക്കൂവെന്നും ജോ ബൈഡന്‍ പറഞ്ഞു.
‘യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍, സിലിക്കണ്‍വാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവര്‍, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവര്‍ എല്ലാം ഈ സമൂഹത്തില്‍ നിന്നുമുള്ളവരാണ്.’ ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കയിലെ ചലനാത്മകമായ സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്ത്യന്‍ അമേരിക്കകാരെന്ന് പല തവണ ആവര്‍ത്തിച്ച ജോ ബൈഡന്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് യു.എസ് എന്നും പറഞ്ഞു.
എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയും ജോ ബൈഡന്‍ സംസാരിച്ചു. എച്ച-1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ പ്രസിഡന്റ് കാര്യങ്ങള്‍ നേരെയാക്കുന്നവനല്ല, എല്ലാം വഷളാക്കുന്നവനാണ്’ ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുക്കൊണ്ട് ബൈഡന്‍ പറഞ്ഞു.
നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത പോരാട്ടമായിരിക്കും നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Indian-Americans Have Powered Economic Growth Of US; will address H-1B visa and legal immigrants issue : Joe Biden