| Tuesday, 28th May 2024, 1:22 pm

ഹാര്‍ഡ്‌വാര്‍ഡ്, ഞങ്ങളെ കേട്ടേ തീരൂ; ഫലസ്തീനായുള്ള പോരാട്ടത്തില്‍ പുറത്താക്കപ്പെട്ട സഹപാഠികൾക്ക് ശബ്ദമായി ഇന്ത്യന്‍ വംശജ ശ്രുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ഇവിടെ നിൽക്കുമ്പോൾ ഞാൻ എന്റെ ഹാര്‍ഡ്‌വാർഡിലെ സഹപാഠികളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. 2024 ബിരുദ ക്ലാസ്സിലെ 13 വിദ്യാർത്ഥികൾക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്രത്തോടുള്ള അസഹിഷ്ണുതയും വിമർശിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുന്നതും എന്നെ നിരാശയാക്കുന്നു. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പൗരാവകാശമാണ്. വിദ്യാർത്ഥികൾക്ക് സംസാരിക്കണം. ഹാർവാർഡ് നിങ്ങളിത് കേൾക്കുന്നില്ലേ,’

എഴുന്നേറ്റ് കൈ അടിച്ചാണ് ഇന്ത്യൻ വംശജ ശ്രുതിയുടെ ഈ പ്രസംഗത്തെ ഹാര്‍ഡ്‌വാഡ്‌ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും അധ്യാപകരും വരവേറ്റത്. ഹാർഡ്‌വേർഡിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ശ്രുതി. തുടർന്ന് വംശഹത്യ അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട്, ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഈ പ്രസംഗത്തിന് പിന്നാലെ പ്രതിഷേധാത്മകമായി വേദി വിട്ടത്.

ഇസ്രഈൽ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെയാണ് യൂണിവേഴ്സിറ്റി ബിരുദം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയത്. തുടർന്നാണ് ശ്രുതി കുമാർ എന്ന ഇന്ത്യൻ വംശജ ബിരുദ ദാന ചടങ്ങിൽ വെച്ച് തന്റെ പ്രതിഷേധം കോളേജ് അധികൃതർക്കെതിരെ രേഖപ്പെടുത്തിയത്.

ഗസക്കെതിരായ ഇസ്രഈൽ ആക്രമണത്തിനെതിരെ വലിയതോതിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിലായി കനത്ത പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇസ്രഈലുമായുള്ള യൂണിവേഴ്സിറ്റിയുടെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ലോകത്തൊട്ടാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത 2500 ൽ അധികം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ യൂണിയവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുമുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ച മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കൂട്ട സസ്‌പെൻഷൻ ലഭിച്ചത്. സമാധാനപരമായി സമരം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊളംബിയ സർവകലാശാലക്ക് പുറമെ കാലിഫോർണിയ, ന്യൂയോർക് തുടങ്ങിയ സർവകലാശാലകളിലും വലിയ തോതിൽ പ്രതിഷേധം നടക്കുന്നുണ്ട്. വിദ്യാർത്ഥികൾ പൊലീസിൽ നിന്നും ക്രൂര മർദനങ്ങളും നേരിടുന്നുണ്ട്. അയർലന്റിലെ എമോറി സർവകലാശാലയിലെ പ്രതിഷേധക്കാർക്ക് നേരെ യു.എസ് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ഷോക്ക് അടിപ്പിക്കുകയും ചെയ്തിയിരുന്നു. ഇതെല്ലാം തന്നെ കോളേജ് അധികൃതരുടെ നിർദേശത്തെ തുടർന്നാണെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിലെ വിദ്യാർത്ഥികളും ഇത്തരത്തിൽ പൊലീസ് അതിക്രമത്തിന് ഇരയായിട്ടുണ്ടായിരുന്നു.

എങ്കിലും വിദ്യാർത്ഥികൾ പിന്മാറാൻ തയാറായിയിരുന്നില്ല. ജോ ബൈഡൻ പങ്കെടുത്ത പരിപാടിയിൽ പോലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി മുന്നോട്ടെത്തിയിരുന്നു.

ഭരണകൂടങ്ങൾ തോറ്റു പോകുന്നിടത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വിജയിക്കുന്ന കാഴ്ചയാണ് ഇവിടെയൊക്കെ നാം കണ്ടത്. അതിനുള്ള ഉദാഹരണമാണ് ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ ആർട് ഫെസ്റ്റ് കെട്ടിടത്തിന്റെ പേര് മഹ്മൂദ് ഹാൾ എന്ന് മാറ്റാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞതും ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അയർലണ്ടിലെ ഡബ്ലിൻ ട്രിനിറ്റി കോളേജ് മുന്നോട്ട് വന്നതുമെല്ലാം.

ലോക രാഷ്ട്രങ്ങൾ മൗനം പാലിക്കുന്ന വേളയിൽ ഉയരുന്ന വിദ്യാർത്ഥി ശബ്ദം വലിയ ആശ്വാസം തന്നെയാണ്.

നിലവിൽ അയർലൻഡ്, സ്പെയിൻ ഉൾപ്പടെ 144 ഓളം രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അതിനു പിന്നാലെ ഫലസ്തീന് നേരെയുള്ള ആക്രമണം ഇസ്രഈൽ കടുപ്പിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 45 ആളുകൾ കൊല്ലപ്പെടുകയും 250 നടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യ്തിട്ടുണ്ട്. ഫലസ്തീനികൾ താമസിച്ചിരുന്ന 14 ക്യാമ്പുകളാണ് പൂർണമായും കത്തി നശിപ്പിക്കപ്പെട്ടത്. 11 അഗ്നിശമന സേന വാഹനങ്ങൾ 2 മണിക്കൂറിലധികം ശ്രമിച്ചിട്ടാണ് തീ അണക്കാൻ സാധിച്ചത്.

എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച ഒരു കയ്യബദ്ധമായിട്ടാണ് നെതന്യാഹു ഇതിനെ ന്യായീകരിച്ചത്. നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നെന്നും എങ്കിലും വലിയൊരു തെറ്റ് തങ്ങളില്‍ നിന്നും സംഭവിച്ചു എന്നുമായിരുന്നു തിങ്കളാഴ്ച ഇസ്രഈല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞത്.
7 മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഇതുവരെ 35000 തിലധികം ഫലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. അതിൽ ഏറ്റവും അധികം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളാണ്.

Content Highlight: Indian American Harvard protester Shruthi Kumar raise her voice for her friends who supported Gaza

We use cookies to give you the best possible experience. Learn more