| Tuesday, 10th May 2016, 7:17 pm

ഇന്ത്യന്‍ അംബാസിഡര്‍ സൗദി രാജകുമാരനുമായി ചര്‍ച്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാം: ദമാമിലുള്ള ഇന്ത്യയുടെ പുതിയ അംബാസിഡര്‍ അഹമ്മദ് ജാവേദ് സൗദി രാജകുമാരന്‍ സൗദ് ബിന്‍ നൈഫുമായി ചര്‍ച്ച നടത്തി . ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണകളാണ് ചര്‍ച്ചക്ക് വിഷയമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.

വാണിജ്യവ്യവസായ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യക്കാരെ പാര്‍പ്പിക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അഹമ്മദ് ജാവേദ് സൗദി സര്‍ക്കാറിന് നന്ദി പറഞ്ഞു. ഷാര്‍ജ ചേംബര്‍ സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍വബീല്‍നെയും മറ്റ് ഉയര്‍ന്ന ഉദ്യോസ്ഥരുമായും ഇന്ത്യന്‍ അംബാസിഡര്‍ ചര്‍ച്ച നടത്തി. ഇത്തരം ചര്‍ച്ചകള്‍ വാണിജ്യക്കാര്യങ്ങളില്‍ അനുകൂല നിലപാടെടുക്കാന്‍ ഇരു രാജ്യങ്ങലെയും സഹായിക്കുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more