പിയറി പോളിവെയര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കെടുത്തവര്‍ കനേഡിയന്‍ ഔട്ട്‌ലെറ്റിന്റെ ആരോപണത്തെ നിരസിച്ചുവെന്ന് സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിലവില്‍ ഒരു ടൗണ്‍ഷിപ്പായ ബ്രാംപ്ടണിന്റെ മേയറായ പാട്രിക് ബ്രൗണ്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം അന്തിമ ഫലത്തില്‍ വ്യത്യാസങ്ങളുണ്ടായെന്ന കാര്യം വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞത്.
‘ഇന്ത്യന്‍ ഏജന്റുമാരുടെ ഇടപെടല്‍ 2022 ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ നേതൃത്വ മത്സരത്തിന്റെ അന്തിമ ഫലത്തെ മാറ്റിമറിച്ചുവെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണമില്ല. വിദേശ ഇടപെടല്‍ വളരെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നത്, എന്നാല്‍ ഒട്ടാവയിലെ പക്ഷപാതപരമായ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ബ്രൗണ്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബ്രൗണിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് എം.പി മിഷേല്‍ റെമ്പല്‍ ഗാര്‍ണറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തനിക്കുമേല്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രചരണത്തില്‍ നിന്നും പിന്മാറിയതെന്നും ഗാര്‍ണറും പ്രതികരിച്ചു.
‘ഞാന്‍ മിസ്റ്റര്‍ ബ്രൗണിന്റെ പ്രചാരണം പൂര്‍ണ്ണമായും ഉപേക്ഷിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സാഹചര്യത്തിലും എന്നെ ഒരു തരത്തിലും, ആരാലും, ഏത് സമയത്തും നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ പരിചയസമ്പന്നനായ ഒരു പാര്‍ലമെന്റേറിയനും പരിചയസമ്പന്നനായ ആശയവിനിമയക്കാരനുമാണ്,’ റെമ്പല്‍ ഗാര്‍ണര്‍ പറഞ്ഞു.
നേതൃത്വത്തിലേക്കുള്ള മത്സരത്തില്‍ വിജയിച്ചത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയറി പൊലിവിയറാണ്. ആദ്യ ബാലറ്റില്‍ തന്നെ പൊലിവിയര്‍ വിജയം ഉറപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ലെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ചാല്‍ പിയറി പൊയിലേവര്‍ കനേഡിയന്‍ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Indian agents meddled in leadership race of Canada Conservatives: Canadian outlet