Film News
ഇന്ത്യന് ഒരിക്കലും മരണമില്ല; പാത്രം കൊട്ടിയും ദീപം തെളിച്ചും ഇന്ത്യന്‍ 2 ഇന്‍ട്രൊ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 03, 12:36 pm
Friday, 3rd November 2023, 6:06 pm

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’ ഇന്‍ട്രൊ വീഡിയോ പുറത്ത്. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മിച്ച ഈ ചിത്രം 1996ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

മോഹന്‍ലാലാണ് ചിത്രത്തിന്റെ മലയാളം വീഡിയോ പുറത്ത് വിട്ടത്. ഹിന്ദിയില്‍ ആമീര്‍ ഖാനും, തെലുങ്കില്‍ എസ്.എസ്. രാജമൗലിയും തമിഴില്‍ രജിനികാന്തും, കന്നഡയില്‍ കിച്ച സുദീപുമാണ് വീഡിയോ പുറത്ത് വിട്ടത്.


പാത്രം കൊട്ടുന്നതുള്‍പ്പെടെയുള്ള സമകാലീന ഇന്ത്യന്‍ കാഴ്ചകളോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി രംഗങ്ങള്‍ വീഡിയോയിലുണ്ട്.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, എസ്.ജെ. സൂര്യ, ബോബി സിന്‍ഹ, നെടുമുടി വേണു, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലെത്തുന്നത്.

ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം രത്‌നവേലു നിര്‍വഹിക്കും. എ. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആര്‍ഒ: ശബരി.

Content Highlight: Indian 2 intro video