ന്യൂദൽഹി: ഇന്ത്യ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന പാക്കിസ്ഥാന്റെ വാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. അതിർത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന നിരുത്തരവാദപരവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
Also Read ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് എര്‍ദോഗന്റെ എ.കെ പാര്‍ട്ടി
ഖുറേഷിയുടെ പ്രസ്താവനയെ ഇന്ത്യ തള്ളുകയാണെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു. യുദ്ധം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരസംഘടനകൾ ഇന്ത്യയെ ആക്രമിക്കാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നും രവീഷ് കുമാർ ആരോപിച്ചു.
ഏപ്രിൽ 16നും 20നും ഇടയ്ക്ക് പാക് മണ്ണിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്ന് ഖുറേഷി പറഞ്ഞിരുന്നു. വിവരം രാജ്യത്തെ അറിയിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായും ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.