| Thursday, 24th August 2017, 11:07 pm

ഇന്ത്യയുടെ അപരാജിത കുതിപ്പിന് സെയ്ന്റ് കീറ്റ്സിന്റെ സമനിലപ്പൂ്ട്ട്; ത്രിരാഷ്ട്ര കപ്പ് ഇന്ത്യയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സെയ്ന്റ് കീറ്റ്സ് ആന്റ് നേവിസിനോട് ഇന്ത്യയ്ക്ക് സമനില. മുംബൈ ഫുട്ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. ഒരുജയവും ഒരു സമനിലയും നേടിയ ഇന്ത്യയ്ക്കാണ് കിരീടം.

39-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. ഒരു ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിച്ച ഇന്ത്യയെ 72-ാം മിനിറ്റില്‍ അമോറി ഗ്വാനിന്റെ ഗോളോടെ സെയ്ന്റ് കീറ്റ്‌സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു.


Also Read: മിതാലി രാജിനോട് ക്ഷമ ചോദിച്ച് കിംഗ് ഖാന്‍


തുടര്‍ന്ന് ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും കീറ്റ്‌സ് പ്രതിരോധം തകര്‍ക്കാന്‍ ഇന്ത്യയ്ക്കായില്ല. കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ച ജാക്കി ചന്ദ് കേരള ടീമിന്റെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്.

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 97-ാം റാങ്കുകാരാണ് ഇന്ത്യ. എന്നാല്‍ സെയ്ന്റ് കീറ്റ്സ് 125-ാം സ്ഥാനത്താണ്. തുടര്‍ച്ചയായ പത്താം ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ആദ്യകളിയില്‍ ഇന്ത്യ മൗറീഷ്യസിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സെയ്ന്റ് കിറ്റ്‌സും മൗറീഷ്യസും 1-1ന് സമനിലയില്‍ പിരിഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more