ധോണി അപരാജിതന്‍; ടെസ്റ്റിന് പിന്നാലെ ഏകദിനപരമ്പരയും സ്വന്തമാക്കി കോഹ്‌ലിപ്പട
INDIA VS AUSTRALIA
ധോണി അപരാജിതന്‍; ടെസ്റ്റിന് പിന്നാലെ ഏകദിനപരമ്പരയും സ്വന്തമാക്കി കോഹ്‌ലിപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th January 2019, 4:17 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ഇതോടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കിയ കോഹ്‌ലിപ്പട ചരിത്രനേട്ടം സ്വന്തമാക്കി.

മുന്‍നായകന്‍ ധോണിയുടെ കിടയറ്റ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഫോം നഷ്ടത്തിന്റെ പേരില്‍ വിമര്‍ശകരുടെ പഴി കേട്ട ധോണി ഈ പരമ്പര തന്റേതാക്കി.

ALSO READ: ഓസീസ് മണ്ണില്‍ 1000 റണ്‍സ്; വിമര്‍ശകര്‍ക്ക് റെക്കോഡുകൊണ്ട് മറുപടി നല്‍കി ധോണി

പരമ്പരയിലെ മൂന്ന് ഏകദിനത്തിലും ധോണി അര്‍ധസെഞ്ച്വറി നേടി. ധോണിയെ പുറത്താക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായതുമില്ല.

ഓപ്പണര്‍മാരെ അതിവേഗം നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-ധോണി സഖ്യമാണ് കരകയറ്റിയത്. നായകന് പിന്നാലെ വന്ന കേദാര്‍ ജാദവ്, ധോണിയ്ക്ക് മികച്ച പിന്തുണ നല്‍കി.

ധോണി 87 റണ്‍സുമായും കേദാര്‍ ജാദവ് 61 റണ്‍സുമായും പുറത്താകാതെ നിന്നു.

രോഹിത് ശര്‍മ്മ 9 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത് വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റിച്ചാര്‍ഡ്‌സണ് മുന്നില്‍ വീണു.

ALSO READ: ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് വ്യക്തമാക്കി മോഹന്‍ലാലും മമ്മൂട്ടിയും

യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യക്കായത്.

2004-ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി.

WATCH THIS VIDEO: