| Saturday, 12th August 2023, 10:48 pm

പിറകിലായ ശേഷം ഗംഭീര തിരിച്ചുവരവ്; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. അങ്ങേയറ്റം ആവേശകരമായ ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പ്പിച്ചാണ് അതിഥേയര്‍ കൂടിയായ ടീം ഇന്ത്യ ചാമ്പ്യന്മാരായത്. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-1ന് പിറകിലായ ടീം ഇന്ത്യ അതിമനോഹര തിരിച്ചുവരവാണ് ഫൈനലില്‍ നടത്തിയത്.

മത്സരം തീരാന്‍ അഞ്ച് മിനിട്ട് ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്. ഒരു മത്സരത്തില്‍ പോലും പരാജപ്പെടാതെ ആധികാരികമായിട്ടാണ് ഇന്ത്യയുടെ കിരീട നേട്ടം.


ജുഗ്രാജ് സിങ് (ഒമ്പതാം മിനിറ്റ് ), ഹര്‍മന്‍പ്രീത് സിംഗ് (45′, പെനാല്‍റ്റി സ്‌ട്രോക്ക്), ഗുര്‍ജന്ത് സിംഗ്(45′), ആകാശ്ദീപ് സിങ് (56′) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഇതോടെ നാലാം തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം നേടാന്‍ ഇന്ത്യക്കായി. മുമ്പ് 2011, 2016, 2018 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

 


സെമി ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ നേരത്തെ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്.


Content Highlight: India won the Asian Champions Trophy hockey title

We use cookies to give you the best possible experience. Learn more