ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചാം കിരീടം സ്വന്തമാക്കി ഇന്ത്യ
Sports News
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചാം കിരീടം സ്വന്തമാക്കി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 6:45 pm

2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജുഗ്‌രാജ് 51ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഇന്ത്യ ലീഡ് ഉറപ്പിച്ചതും വിജയം സ്വന്തമാക്കിയതും. അവസാനം വെറും ഏഴ് മിനിട്ട് ശേഷിക്കെയാണ് ഇന്ത്യ വിജയഗോള്‍ നേടുകയായിരുന്നു.

ആവേശം നിറഞ്ഞ മത്സരത്തില്‍ ചൈനയുടെ പ്രതിരോധത്തെ തകര്‍ത്തുകൊണ്ടായിരുന്നു താരത്തിന്റെ മുന്നേറ്റം. ഒടുവില്‍ ചൈന ഡിഫന്റിങ് ചാമ്പ്യന്‍മാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 3-0ന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ വമ്പന്‍ വിജയങ്ങള്‍ സ്വന്താമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ചൈന വലിയ മുന്നേറ്റം നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. പക്ഷെ ഇന്ത്യയ്ക്ക് ലഭിച്ച ഒരു പെനാല്‍റ്റി കിക്ക് ക്യാപ്റ്റന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയായിരുന്നു.

 

Content Highlight: India won the 2024 Asian Champions Trophy hockey title