പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. കിവികളുയര്‍ത്തിയ 231 റണ്ണിന്റെ വിജയലക്ഷ്യം ഇന്ത്യ നിഷ് പ്രയാസം കീഴടക്കുകായിരുന്നു. 68 റണ്ണോടെ ശിഖര്‍ ധവാനും 64 റണ്ണോടെ ദിനേഷ് കാര്‍ത്തികും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു.
ഓപ്പണര്‍ രോഹിത് ശര്‍മയുടെയും( 7), 29 റണ്‍സെടുത്ത ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെയും 30 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിജയ നിമിഷം കാര്‍ത്തികിനോടൊപ്പം 18 റണ്‍സുമായി ധോണിയായിരുന്നു ക്രീസില്‍.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ കളിയിലും കാര്‍ത്തിക് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസിലന്‍ഡിന് 20 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്ടില്‍, കൊളിന്‍ മണ്‍റോ (10) , ക്യാപ്ടന്‍ കെയ്ന്‍ വില്ല്യംസണ്‍(3), റോസ് ടെയ്ലര്‍ (21) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബുംറയും ചാഹലും രണ്ടും വീതവും വിക്കറ്റുകള്‍ നേടി.